Friday, October 19, 2007

അവള്‍

ഈന്തപ്പനയെ ഓര്‍ത്തുകൊണ്ട് അവന്‍ അവളെ തലോടി.
അവന്‍ പറഞ്ഞു ‘തളിര്‍ക്കുക’
അവള്‍ തളിര്‍ത്തില്ല.
പിന്നെയും പറഞ്ഞു ‘ പൂക്കുക’
അവള്‍ പൂത്തില്ല.
പകരം ചീര്‍ത്തു.
ചത്തു.

10 comments:

ആവനാഴി said...

എതിര്‍പ്പ്. ശക്തമായ എതിര്‍പ്പ്.

അവന്‍ അവളോടു തളിര്‍ക്കാന്‍ പറഞ്ഞത് തലോടിക്കൊണ്ടായിരുന്നു.

തലോടലിന്റെ മൂര്‍ദ്ധന്യത്തില്‍ അവള്‍ തളിര്‍‌ത്തു തരളിതയായി.

അപ്പോഴവള്‍ ചോദിച്ചു:“ഇനി ഞാനെന്താ ചെയ്യണ്ടേ?”

അവന്‍ പ്രതിവചിച്ചു:“ഇനി പൂത്തോളൂട്ടോ?”

അവള്‍:“അപ്പ കായാവണ്ടെ?”

“പിന്നല്ലാതെ! കായില്ലാതെ നുമ്മ എങ്ങിനെ ജീവിക്കും? പലചരക്കുസാധനങ്ങള്‍ക്കൊക്കെ എന്താ ഇപ്പ വെല!”

പിന്നെ അവള്‍ വൈകിച്ചില്ല. പുഷ്പിണീയായി. എല്ലാം കായാവേം ചെയ്തു.

തുടര്‍ന്നു കുഞ്ഞുകുട്ടിപാരാതീനങ്ങളുമായി പുതുപ്പെണ്ണും പുയ്യാപ്ലയും സസുഖം വാണു.

simy nazareth said...

ഈ പറഞ്ഞാ കേള്‍ക്കാത്ത പെണ്ണുങ്ങടെ ഒരു കാര്യം ല്ലേ :-)

അവന്‍ പറഞ്ഞു: പൂക്കുക.
അവള്‍: പോടാ പട്ടീ‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Unknown said...

അവന്‍ പറഞ്ഞു: പൂക്കുക
അവള്‍: പൂഹോയ്..

ഗുപ്തന്‍ said...

പെണ്ണിനെ തലോടുമ്പോള്‍ ഈന്തപ്പനയെ ഓര്‍ക്കുന്ന ലവനെ ഓടിച്ചിട്ട് തല്ലണം. പാവം പെണ്‍കൊടി.. ആരായാലും ചത്തുപോവൂല്ലേ :(

ശെഫി said...

:)

Kaithamullu said...

ഈന്തപ്പനയെ ഓര്‍ത്തുകൊണ്ട്....
-അവളെ വിടൂ, അവന്‍ ഈന്തപ്പനപോലായിരുന്നോ അതോ കുല പോലെയായിരുന്നോ അപ്പോള്‍?

അവന്‍ പറഞ്ഞു ‘തളിര്‍ക്കുക’
-അവന്‍ വാ തുറന്നതിത് പറയാനായിരുന്നോ?

പിന്നെയും പറഞ്ഞു ‘ പൂക്കുക’
-അപ്പൊത്തന്നെ പറഞ്ഞോ അതോ ലീവ് കഴിഞ്ഞ് ഇവിടെ വന്ന ശേഷമോ?

ചീര്‍ത്തതും ചത്തതും നന്നായി,സാജു!

ബാജി ഓടംവേലി said...

ഈന്തപ്പന തളിര്‍ക്കട്ടെ, പൂക്കട്ടെ
അവള്‍ ........, .......,
ഓ ചുമ്മാ എന്നെ തല്ലല്ലേ

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ വരികള്‍.

Harold said...

ഈ പ്രവാസി ജീവിതം മനുഷ്യന്മാരെ അളവിലധികം ഈന്തപ്പന തീറ്റിക്കുന്നു. അവന്റെ മനസ്സില്‍ എപ്പോഴും ഈന്തപ്പനകള്‍ മാത്രം..തളിര്‍ക്കുന്നു..പൂ‍ക്കുന്നു.